1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rajith Kumar also out from Bigg Boss Malayalam

Rajith Kumar: ബിഗ് ബോസില്‍ നിന്ന് രജിത് കുമാറും പുറത്ത് !

Rajith Kumar also out from Bigg Boss Malayalam
Rajith Kumar: ബിഗ് ബോസ് മലയാളം ഫൈവില്‍ അതിഥിയായി എത്തിയ രജിത് കുമാറും ഷോയില്‍ നിന്ന് പുറത്തേക്ക്. ബിബി ഹോട്ടല്‍ ടാസ്‌ക്കില്‍ അതിഥികളായാണ് നേരത്തെ രജിത് കുമാറും റോബിന്‍ രാധാകൃഷ്ണനും എത്തിയത്. റോബിനെ കഴിഞ്ഞ ദിവസം ബിഗ് ബോസ് ചട്ടം ലംഘിച്ച് സംസാരിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് രജിത് കുമാറും പുറത്തേക്ക് എത്തിയത്. 
 
വ്യാഴാഴ്ച രാത്രിയോടെയാണ് രജിത് കുമാറും ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയത്. തന്നെ അഞ്ച് ദിവസത്തേക്കാണ് ഷോയിലേക്ക് വിളിച്ചതെന്നും അത് കഴിഞ്ഞതുകൊണ്ടാണ് പുറത്തേക്ക് വരുന്നതെന്നും രജിത് പറഞ്ഞു. ബിബി ഹോട്ടല്‍ ടാസ്‌ക് കഴിഞ്ഞതിനു പിന്നാലെയാണ് രജിത് കുമാറും പുറത്തിറങ്ങിയത്. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്ത്യന്‍ സിനിമ ലോകം ഒന്നിച്ച് കാണും,ഹൃത്വിക് റോഷന്‍ മുതല്‍ പൃഥ്വിരാജ് വരെ,'അജയന്റെ രണ്ടാം മോഷണം' ആദ്യ ടീസര്‍ നാളെ