ടിനി ടോമിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി, ചിത്രീകരണം പൂര്‍ണമായും ഗള്‍ഫില്‍ !

മമ്മൂട്ടി, ടിനി ടോം, സൌബിന്‍ ഷാഹിര്‍, Mammootty, Tini Tom, Soubin Shahir
അജു തോമസ് അമ്പിളിവയല്‍| Last Modified തിങ്കള്‍, 11 നവം‌ബര്‍ 2019 (21:05 IST)
നടന്‍ ടിനി ടോം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. പൂര്‍ണമായും ഗള്‍ഫില്‍ ചിത്രീകരിക്കുന്ന ഈ സിനിമ ബിഗ് ബജറ്റിലാണ് പ്ലാന്‍ ചെയ്യുന്നത്.

യു എ ഇയിലെ സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരിയുടെ ജീവിതം അടിസ്ഥാനമാകിയാണ് ഈ സിനിമ ഒരുങ്ങുന്നത്. ഗള്‍ഫില്‍ വച്ച മരണപ്പെടുന്ന പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കുടുംബങ്ങള്‍ക്ക് സഹായം ചെയ്യുന്ന അഷ്‌റഫ് താമരശേരിയുടെ സംഭവബഹുലമായ ജീവിതമാണ് ടിനി ടോം തന്‍റെ തിരക്കഥയില്‍ വരഞ്ഞിടുന്നത്.

ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ സഹായിച്ചതും അഷ്‌റഫായിരുന്നു. ആ സംഭവത്തോടെയാണ് സിനിമ ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തികച്ചും കൊമേഴ്സ്യലായ ഒരു സിനിമയായിരിക്കും ഇത്.

സൌബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖനായ സംവിധായകനായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :