അപ്പോള്‍ വിരാട് കോലി? അപ്പോള്‍ രോഹിത് ശര്‍മ? ആകെ കണ്‍ഫ്യൂഷനായല്ലോ എന്നൊന്നും ആലോചിക്കേണ്ട. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്ടന്‍ നമ്മുടെ ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയാണ്. ദുല്‍ക്കര്‍ സൈന്‍ ചെയ്ത പുതിയ ഹിന്ദിച്ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ദി സോയ ഫാക്ടര് എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടനായി അഭിനയിക്കുന്നു. സോനം കപൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ക്കറിന്‍റെ നായിക. ആദ്യ ഹിന്ദിച്ചിത്രമായ കര്‍വാന്‍ റിലീസ് ആകുന്നതിന് മുമ്പാണ് ദുല്‍ക്കറിന്...