ബിലാലറിയാതെ കടലില്‍ നീരാട്ടിന് ഇറങ്ങിയ എഡ്ഡി ! 16 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ചിത്രവുമായി മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂണ്‍ 2023 (12:09 IST)
ബിലാലിനായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് അതിനു മേലെ ഒന്നാണ് പ്രതീക്ഷിക്കുന്നത്. 'ബിഗ്ബി'യ്ക്ക് ശേഷം അമല്‍ നീരദിന് ഒപ്പം മെഗാസ്റ്റാര്‍ വീണ്ടും ഒന്നിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 'ഭീഷ്മപര്‍വ്വം' വന്നെങ്കിലും ബിലാലിനെ വീണ്ടും ഓര്‍മ്മിപ്പിച്ച് മനോജ് കെ ജയന്‍.


'ബിലാലറിയാതെ 2007 ല്‍ 'Big B' യുടെ ഷൂട്ടിങ്ങിനിടയില്‍ എഡ്ഡി ജോണ്‍ കുരിശിങ്കല്‍ കടലില്‍ നീരാട്ടിന് ഇറങ്ങിയപ്പോള്‍...'-എന്ന് കുറിച്ചുകൊണ്ടാണ് മനോജ് കെ ജയന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

2007-ലെ ഒരു ഏപ്രില്‍ മാസത്തിലായിരുന്നു 'ബിഗ് ബി' റിലീസ് ചെയ്തത്.മമ്മൂട്ടിയുടെ ബിലാല്‍ സിനിമയേക്കാള്‍ പേരെടുത്ത കഥാപാത്രമായിരുന്നു.മനോജ് കെ ജയന്‍, ബാല, സുമിത് നവല്‍, മംത മോഹന്‍ദാസ്, ലെന തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബിലാല്‍'.അമല്‍ നീരദിന്റെ 'ബിഗ് ബി' കണ്ടവരെല്ലാം രണ്ടാം ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുകയാണ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :