1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actor Ranjith justifies caste based honour killing

ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതലാണെന്ന വിവാദ പരാമര്‍ശവുമായി നടന്‍ രഞ്ജിത്ത്

Ranjith
Ranjith
ദുരഭിമാനക്കൊല അക്രമമല്ലെന്നും മാതാപിതാക്കളുടെ കരുതലാണെന്നുമുള്ള വിവാദ പരാമര്‍ശവുമായി നടന്‍ രഞ്ജിത്ത്. പുതിയ ചിത്രമായ കൗണ്ടന്‍ പാളയം റിലീസ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളുടെ സംസാരിക്കവെയാണ് രഞ്ജിത്ത് വിവാദ പരാമര്‍ശം നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയു, ഒരു ബൈക്ക് മോഷണം പോയാല്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലെ, കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല, അവരോടുള്ള കരുതലാണെന്ന് രഞ്ജിത്ത് പറഞ്ഞു.
 
പിന്നാലെ നടന്റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. നേരത്തെയും വിവാദം പരാമര്‍ശങ്ങള്‍ നടത്തി രഞ്ജിത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മലയാളത്തില്‍ നിരവധി വില്ലന്‍ വേഷങ്ങളിലെത്തിയ താരമാണ് രഞ്ജിത്ത്. ചന്ദ്രോത്സവം, രാജമാണിക്യം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് രഞ്ജിത്ത് ചെയ്തിട്ടുള്ളത്.
അടുത്ത ലേഖനം
നടനാവാന്‍ ആഗ്രഹിച്ചു, എന്നാല്‍ കാലൊടിഞ്ഞ് 3 വര്‍ഷം ആശുപത്രിയില്‍, 23 സര്‍ജറികള്‍ ചെയ്തു, ഒരിക്കലും നടക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍: നടന്‍ വിക്രമിന്റെ ജീവിതം