1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Youtube Toddy Konny Arrack Alcohol

യൂട്യൂബ് നോക്കി ചാരായം വാറ്റി; യുവാവ് പിടിയില്‍

യൂട്യൂബ്
യൂട്യൂബ് നോക്കി ചാരായം വാറ്റിയ യുവാവ് പിടിയില്‍. പത്തനംതിട്ടയിലെ കോന്നിയിലാണ് സംഭവം.
 
കോന്നി താഴം മുരുപ്പേല്‍ നിഖില്‍ (33) ആണ് വാറ്റിയ ചാരായവുമായി എക്സൈസ് പിടിയിലായത്. എട്ട് ലീറ്റര്‍ ചാരായവുമായാണ് നിഖിലിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്.
 
മുമ്പ് നിഖില്‍ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഇടയ്ക്ക് സ്വയം ഉപയോഗിക്കാനായാണ് യൂട്യൂബ് നോക്കി ചാരായം വാറ്റാന്‍ പഠിച്ചത്.
 
എന്നാല്‍ പിന്നീട് വന്‍ തോതില്‍ വാറ്റാന്‍ ആരംഭിച്ച നിഖില്‍ വില്‍പ്പനയും തുടങ്ങുകയായിരുന്നു.
അടുത്ത ലേഖനം
സർക്കസ് കണ്ടുകൊണ്ടിരിക്കെ അമ്മയുടെ മുൻപിൽ വച്ച് സിംഹം പെൺകിട്ടിയെ കടിച്ചുകുടഞ്ഞു