അനുബന്ധ വാര്‍ത്തകള്‍
- അയോധ്യയിലെ സരയു നദിയിൽ 'രാമയൺ ക്രൂയിസ്' സർവീസ് തുടങ്ങാൻ കേന്ദ്ര സർക്കാർ
- വീടിനുള്ളിൽ സ്വയം ചിതയൊരുക്കി അത്മഹത്യ ചെയ്ത് 70 കാരൻ
- തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഇന്നുമുതൽ വോട്ടുരേഖപ്പെടുത്തി തുടങ്ങാം
- മണ്ണും കല്ലും ശേഖരിയ്ക്കും ചൈനയുടെ ചാങ്-ഇ5 ചന്ദ്രനിലിറങ്ങി
- പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്, ഇതാണോ നിങ്ങളുടെ നക്ഷത്രം ? അറിയു !
മദ്യ ലഹരിയിൽ യുവതിയെ അപമാനിച്ച് പൊലീസ്; ചോദ്യംചെയ്തയാൾക്ക് നേരെ വെടിയുതിർത്തു
മദ്യലഹരിയില്‍ യുവതിയെ അപമാനിച്ച് ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥൻ. ഇത് ചോദ്യം ചെയ്തയാൾക്ക് നെരെ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയും ചെയ്തു. അസംഗഡിലാണ് സംഭവം ഉണ്ടായത്. ഒരു വിവാഹ ചടങ്ങിന് ഓവുകയായിരുന്ന യുവതിയെ ഇയാൽ വഴിയിൽ തടഞ്ഞ് നിർത്തി ലൈംഗിക ചുംവയോടെ സംസാരിയ്ക്കുയ്ക്കുകയും അസഭ്യം പറയുകയുമായിരുന്നു. സര്‍വേഷ് എന്ന ഉദ്യോഗസ്ഥനാണ് യുവതിയെ അപമാനിയ്ക്കുകയും ചോദ്യംചെയ്തയാൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തത്.
യുപിയിലെ ഗോണ്ട ജില്ലയിലാണ് സര്‍വേഷിന് ജോലി. ലീവിന് നാട്ടിലെത്തിയ സമയത്താണ് പൊലീസുകാരന്റെ അതിക്രമം. വഴിയരികില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കമല്‍പൂര്‍ ഗ്രാമത്തില്‍ വിവാഹ ചടങ്ങിന് പോവുകയായിരുന്ന യുവതിയെ വഴിയരികില്‍ പിടിച്ചുനിർത്തുകയും അസഭ്യം പറയുകയായിരുന്നു. യുവതിയെ അപമാനിക്കുന്നത് കണ്ട് ചോദ്യം ചെയ്ത കിഷന്‍ലാല്‍ എന്നയാളിന് നേരെ സര്‍വേഷ് വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ കിഷന്‍ലാലിനെ വാരാണസിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയണ്.