1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Pocso case madrasa teacher arrest

ബാലികയ്ക്കെതിരെ ലൈംഗികാതിക്രമം: മതാദ്ധ്യാപകൻ അറസ്റ്റിൽ

Pocso
കൊല്ലം: പത്തുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചതിനു മതാദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം ഹാദിയ മന്‍സിലില്‍ നൌഷാദ് എന്ന 44 കാരനെ കരുനാഗപ്പള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.
 
മതപാഠശാലാ അദ്ധ്യാപകനായ നൗഷാദ് കുട്ടിയെ പിന്തുടര്‍ന്ന് വീട്ടിലെത്തുകയും വീട്ടില്‍ മറ്റാരും ഇല്ലെന്നു കണ്ട് കുട്ടിയെ ഇപദ്രവിക്കുകയുമായിരുന്നു. എന്നാല്‍ കുട്ടി നയത്തില്‍ ഇയാളെ വീടിനു പുറത്താക്കി കതകടച്ച് രക്ഷപ്പെടുകയായിരുന്നു.
 
വിവരം കുട്ടി പിന്നീട് സ്‌കൂള്‍ അദ്ധ്യാപികയെ അറിയിക്കുകയും കൗണ്‍സിലിംഗിന് ശേഷം പോലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
വയനാടിന് സഹായവുമായി തമിഴകം, നടിമാരായ ഖുശ്ബുവും മീനയും സുഹാസിനിയും ചേർന്ന് ഒരു കോടി രൂപ കൈമാറി