അനുബന്ധ വാര്‍ത്തകള്‍
- അമ്മയുടെ മുന്നില്‍ വെച്ച് കാമുകന് രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
- ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ
- പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്
- നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ
- മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: അദ്ധ്യാപകര്‍ക്കുള്ള പുനര്‍ നിയമനത്തിനായി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സെക്രട്ടിയേറ്റിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. കൈക്കൂലിക്കു പിടിയിലായ പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ സുരേഷ് ബാബു തിരുവനന്തപുരം പള്ളിക്കല്‍ മൂതല സ്വദേശിയാണ്.
കഴിഞ്ഞ ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്നരലക്ഷം രൂപയാണ് കോട്ടയത്തെ മൂന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകരുടെ പുനര്‍ നിയമനത്തിനായി ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്. കേസിലെ പരാതിക്കാരനെ സുരേഷ് ബാബു നേരിട്ട് തൈക്കാട്ടുള്ള ക്വര്‍ട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി ഉത്തരവിന്റെ പകര്‍പ്പ് നല്‍കുകയും ഇടനിലക്കാരനായ വിജയനെ പണം ഏല്‍പ്പിക്കാനും പറഞ്ഞു.
സംഭവത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച വടകര സ്വദേശിയായ കെ.എല്‍. എല്‍.പി സ്കൂളിലെ മുന്‍ ഹെഡ് മാസ്റ്റര്‍ കെ.പി.വിജയന് നേരത്തേ പിടിയിലായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ സുരേഷ് ബാബുവിനെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
അടുത്ത ലേഖനം