1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. 17 crushed to death as wall collapses in Dalit colony

‘എന്റെ മക്കളുടെ കണ്ണുകൾ മറ്റ് രണ്ട് പേർക്ക് വെളിച്ചം നൽകുമല്ലോ‘ ; ജാതി മതിൽതകര്‍ന്ന് മരിച്ച കുട്ടികളുടെ അച്ഛന്‍ പറയുന്നു

ജാതിമതിൽ
തമിഴ്നാട്ടിൽ ജാതിമതിൽ തകർന്ന് വീണ്ട് പതിനേഴ് ദളിതർ മരണപ്പെട്ട സംഭവം ഏറെ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ഇതിൽ രണ്ട് കുട്ടികളുടെ കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അവരുടെ അച്ഛൻ സെൽ‌വരാജ്. നിവേദ, രാമനാഥന്‍ എന്നീ കുട്ടികളുടെ കണ്ണുകൾ ദാനം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
 
15 എന്നീ കുട്ടികളാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പെയ്ത കനത്തമഴയില്‍ സ്ഥലമുടമ സ്ഥാപിച്ച ചുറ്റു മതില്‍ തകര്‍ന്ന് മരിച്ചത്. സ്ഥലത്തെ ദളിതരെ അകറ്റി നിര്‍ത്താന്‍ വേണ്ടായാണ് ഇയാള്‍ ചുറ്റുമതില്‍ സ്ഥാപിക്കുന്നത്. ഈ മതില്‍ തകര്‍ന്നു വീണ് സമീപത്തെ നാലു വീടുകളില്‍ നിന്നായി പതിനേഴ് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്.
 
‘അവരുടെ മൃതശരീരം കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യും. അവരുടെ കണ്ണുകള്‍ കൊണ്ട് രണ്ടു പേരുടെ ജീവിതം രക്ഷപ്പെടുമെങ്കില്‍ അതല്ലേ നല്ലത്’? സെല്‍വരാജ് പറയുന്നു. സെല്‍വരാജിന്റെ ഭാര്യ ലക്ഷ്മി നേരത്തെ മരണപ്പെട്ടതാണ്. ആകെ കൂട്ടിനുണ്ടായിരുന്ന രണ്ടു മക്കളെയും ഇപ്പോള്‍ നഷ്ടപ്പെട്ടു.
അടുത്ത ലേഖനം
വിവാഹം കഴിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടു, 55കാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ജീവനൊടുക്കി