1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. This Team is india's ever best says clive lloyd

ഇപ്പോളുള്ളത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീം: ക്ലൈവ് ലോയ്‌ഡ്

ക്ലൈവ് ലോയ്‌ഡ്
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇപ്പോളത്തെ ഇന്ത്യൻ ടീമിനെപറ്റി തനിക്ക് മതിപ്പുണ്ടെന്ന് മുൻ വെസ്റ്റിൻഡീസ് നായകനും ഇതിഹാസതാരവുമായ ക്ലൈവ് ലോയ്‌ഡ്. ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച ടീമാണ് ഇന്ത്യക്കുള്ളതെന്നും ലോയ്‌ഡ് പറഞ്ഞു.
 
ഇന്ത്യ മികച്ച ടീമാണ്. വൈവിധ്യമേറിയ ടീമാണ്. ഒപ്പം മികച്ച കായികക്ഷമതയുള്ളതും പ്രൊഫഷണലുമായ താരങ്ങളുണ്ട്. ഓസീസിൽ പിന്നിൽ നിന്നാണ് അവർ തിരിച്ചുവന്നത് എന്ന കാര്യം മറക്കരുത്. ആ പരമ്പരയിലെ അവരുടെ പ്രകടനത്തെ വിലയിരുത്തിയാല്‍ ഇത് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയും. ടെലഗ്രാഫിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ലോയ്‌ഡ് പറഞ്ഞു.
അടുത്ത ലേഖനം
ഓരോ ഫോർമാറ്റിനും പറ്റിയ താരങ്ങളെ സൃഷ്ടിക്കാൻ ഇന്ത്യക്ക് ഒരു യന്ത്രം ലഭിച്ചിട്ടുണ്ട്: ഇൻസമാം