1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Steve waugh on India's ausis visit

കോലിയെ സ്ലെഡ്‌ജ് ചെയ്യരുത്, ഓസീസ് ടീമിന് മുന്നറിയിപ്പുമായി സ്റ്റീവ് വോ

ഇന്ത്യൻ ടീം
ഇന്ത്യയുടെ ഓസീസ് പര്യടനം മുന്നിൽ നിൽക്കെ ഓസീസ് താരങ്ങൾക്ക് മുന്നറിയിപ്പുമായി മുൻ നായകൻ സ്റ്റീവ് വോ. ഗ്രൗണ്ടിൽ കോലിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കരുതെന്നാണ് വോയുടെ മുന്നറിയിപ്പ്.
 
സ്ലെഡ്‌ജ് ചെയ്യുന്നത് കോലിക്ക് മാത്രമല്ല ടീമിന് മൊത്തത്തിൽ തന്നെ പ്രചോദനം നൽകും. സ്ലെഡ്‌ജിങ് കോലിയെ പോലെയുള്ള മികച്ച താരങ്ങളെ ബാധിക്കില്ല. അങ്ങനെയുള്ള കളിക്കാരെ വെറുതെ വിടുകയാണ് നിങ്ങൾ ചെയ്യേണ്ടത് വോ പറഞ്ഞു. കൂടുതൽ പ്രലോഭനം ലഭിച്ചാൽ അത്തരം താരങ്ങൾ കൂടുതൽ തിളങ്ങും. പരമ്പരയിൽ മികച്ച ബാറ്റ്സ്മാനായി തിളങ്ങാനാകും കോലിയുടെ ശ്രമം.
 
കഴിഞ്ഞ തവണ സ്മിത്തും കോലിയും നേർക്കുനേർ വന്നപ്പോൾ സ്മിത്താണ് കൂടുതൽ തിളങ്ങിയത്. ഇത് കോലിയുടെ മനസ്സിലുണ്ടാകും. അതിനാൽ തന്നെ കൂടുതൽ മികച്ച പ്രകടനം നടത്താനാകും കോലി ലക്ഷ്യമിടുക സ്റ്റീവ് വോ പറഞ്ഞു.
അടുത്ത ലേഖനം
നിങ്ങൾ താരതമ്യങ്ങൾ നിർത്തു, റിഷഭ് പന്തിന് ഒരിക്കലും ധോണിയാവാൻ സാധിക്കില്ലെന്ന് ഗൗതം ഗംഭീർ