ഏഷ്യാകപ്പ് സംഘടിപ്പിക്കാൻ ഞങ്ങൾ തയ്യാർ, സന്നദ്ധത അറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 മെയ് 2023 (20:24 IST)
ചുരുങ്ങിയ നോട്ടീസിലാണെങ്കിലും ഏഷ്യാകപ്പ് നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് സന്നദ്ധത അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. എസിസി മീറ്റിംഗ് അടുത്ത് തന്നെ നടക്കാനിരിക്കെയാണ് ഏഷ്യാകപ്പ് നടത്താന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഇനി തീരുമാനം എടുക്കേണ്ടത് ഐസിസി ആണെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒഫീഷ്യല്‍ അറിയിച്ചു.

നേരത്തെ പാകിസ്ഥാനിലും യുഎഇയിലുമായി ഏഷ്യാകപ്പ് നടത്താമെന്ന പാകിസ്ഥാന്റെ ഹൈബ്രിഡ് മോഡല്‍ പ്രപ്പോസല്‍ ബിസിസിഐ തള്ളികളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഏഷ്യാകപ്പ് വേദി മാറ്റുന്നതിനെ പറ്റി ഐസിസി ആലോചിക്കുന്നത്. ബംഗ്ലാദേശ്,ശ്രീലങ്ക,അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്മാര്‍ നിലവില്‍ ഐപിഎല്‍ ഫൈനല്‍ മത്സരം കാണാനായി ഇന്ത്യയിലാണ്. മേഖലയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :