1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Special seat for Dhoni in Mumbai stadium

വാങ്കഡെ സ്റ്റേഡിയത്തില്‍ ധോണിയുടെ പേരില്‍ പ്രത്യേക സീറ്റ്

Special seat for Dhoni in Mumbai stadium
മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ ഒരു സീറ്റിന് ധോണിയുടെ പേര് നല്‍കി ആദരിക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. 2011 ഏകദിന ലോകകപ്പ് നേടിത്തന്ന നായകനെ ആദരിക്കാനാണ് ഇങ്ങനെയൊരു തീരുമാനം. 2011 ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ വിജയം കുറിച്ച് സിക്‌സര്‍ പറത്തിയ ഇടമാണ് ഇതിനായി തിരഞ്ഞെടുക്കുക. ധോണിക്ക് കൂടി ഒഴിവുള്ള സമയം കണ്ടെത്തി പേരിടല്‍ ആഘോഷമാക്കാനാണ് അസോസിയേഷന്റെ തീരുമാനം. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏപ്രില്‍ എട്ടിന് വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയെ നേരിടുന്നുണ്ട്. അന്ന് പരിപാടി സംഘടിപ്പിക്കാനാണ് അസോസിയേഷന്റെ ആലോചന. ധോണിയുടെ സൗകര്യം കൂടി നോക്കിയ ശേഷമായിരിക്കും പ്രഖ്യാപനം. 
 
അടുത്ത ലേഖനം
ഓരോ അടിയും അയാളുടെ മുഖത്താണ് കൊണ്ടത്; ധോണിയുടെ സിക്‌സിനൊപ്പം വൈറലായി ഗംഭീറിന്റെ മുഖഭാവം