അനുബന്ധ വാര്‍ത്തകള്‍
- മൂളിപ്പാട്ട് പാടി സെവാഗ് ബാറ്റ് ചെയ്യാന്‍ എത്തുന്നത് എന്തുകൊണ്ട്?
- ക്രിക്കറ്റ് കളിക്കുന്നതിനിടെ സെവാഗിന്റെ പല്ല് ഒടിഞ്ഞു; ഇനി ക്രിക്കറ്റ് കളിക്കാന്‍ വിടില്ലെന്ന് പിതാവ്, ലോകം കണ്ട ഏറ്റവും അപകടകാരിയായ ബാറ്റര്‍ ജനിക്കുന്നത് ഇങ്ങനെ
- ധോണി ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ കുറച്ചുസമയം ഉറങ്ങാമെന്ന് തോന്നി; ട്രോളി സെവാഗ്
- 'എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല'; ചഹലിനെ ടി 20 ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ രൂക്ഷമായി പ്രതികരിച്ച് വിരേന്ദര്‍ സെവാഗ്
- ആരതിയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ സെവാഗിന് 21 വയസ്, അഞ്ച് വര്‍ഷത്തെ ഡേറ്റിങ്; ഒടുവില്‍ വിവാഹം
അകന്ന ബന്ധുവിനെ വിവാഹം കഴിച്ച് സെവാഗ്; പ്രൊപ്പോസ് ചെയ്യുമ്പോള്‍ സെവാഗിന്റെ പ്രായം 21, അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിനു ശേഷം വിവാഹം
ക്രിക്കറ്റ് താരങ്ങളുടെ പ്രണയകഥ കേള്‍ക്കാന്‍ ആരാധകര്‍ക്ക് പ്രത്യേക ആവേശമാണ്. പല താരങ്ങളുടെയും പ്രണയവും വിവാഹവും സിനിമാ കഥ പോലെ രസകരമാണ്. അതിലൊന്നാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ വിരേന്ദര്‍ സെവാഗിന്റേത്. സെവാഗ് വിവാഹം കഴിച്ചിരിക്കുന്നത് തന്റെ അകന്ന ഒരു ബന്ധുവിനെ തന്നെയാണ്.
ആരതി അഹ്ലാവത് ആണ് സെവാഗിന്റെ ഭാര്യ. ആരതിയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ സെവാഗിന് 21 വയസ് മാത്രമായിരുന്നു പ്രായം. സെവാഗിന്റെ കസിന്‍ കൂടിയാണ് ആരതി. സെവാഗ് പ്രണയം തുറന്നുപറഞ്ഞതോടെ ആരതിയും തന്റെ പ്രണയം പരസ്യമാക്കി. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. 2004 ഏപ്രില്‍ 22 നാണ് സെവാഗും ആരതിയും വിവാഹിതരായത്. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നെന്ന് ആരതി നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്.
സെവാഗിന്റെ 43-ാം ജന്മദിനമാണ് ഇന്ന്. ഇന്ത്യയ്ക്കായി 104 ടെസ്റ്റുകളില്‍ നിന്നായി 49.34 ശരാശരിയില്‍ 8,586 റണ്‍സും ഏകദിനത്തില്‍ 249 മത്സരങ്ങളില്‍ നിന്നായി 35.20 ശരാശരിയില്‍ 8,238 റണ്‍സും നേടിയ താരമാണ് സെവാഗ്. ഏകദിനത്തില്‍ 96 വിക്കറ്റുകളും ടെസ്റ്റില്‍ 40 വിക്കറ്റുകളും സെവാഗ് നേടിയിട്ടുണ്ട്.