വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ തന്നെ. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ രോഹിത്തിനെ നായകസ്ഥാനത്തു നിന്ന് നീക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് രോഹിത് ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് ബിസിസിഐ. രോഹിത് ഫിസിക്കലി ഫിറ്റാണ്. ടീം സെലക്ഷനില്‍ അദ്ദേഹത്തെയും പരിഗണിക്കും. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം അദ്ദേഹത്തിനു ആവശ്യമായ ഇടവേള ലഭിക്കുന്നുണ്ട്. ജോലിഭാരത്തിന്റെ പ്രശ്‌നം വരുന്നേയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ...