ഞാൻ അവന്റെ വലിയ ആരാധകൻ, അടുത്ത 10-15 വർഷം അവൻ ഇവിടെ തന്നെ കാണും: സുരേഷ് റെയ്‌ന

അഭിറാം മനോഹർ| Last Modified ശനി, 3 ഏപ്രില്‍ 2021 (17:09 IST)
ഇന്ത്യൻ യുവതാരം ഋഷ‌ഭ് പന്തിന്റെ വലിയ ആരാധകനാണ് താനെന്നും അടുത്ത 10-15 വർഷകാലം അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാകുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ സൂപ്പർ‌താരം സുരേഷ്‌റെയ്‌ന. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെയാണ് പന്തിനെ റെയ്‌ന പ്രശംസിച്ചത്.

അതേസമയം ഇന്ത്യൻ യുവതാരം വാഷിങ്‌ടൺ സുന്ദറിനെയും സുരേഷ് റെയ്‌ന പ്രശംസിച്ചു. ഇംഗ്ലണ്ടിനെതിരെയും ഓസീസിനെതിരെയും പന്ത് നടത്തിയ പ്രകടനം മികവുറ്റതായിരുന്നു.ഇത്തരത്തിലുള്ളൊരു കളിക്കാരനെ നമ്മൾ പിന്തുണക്കേണ്ടതുണ്ട്. അടുത്ത 10-15 വർഷത്തേക്ക് ഇന്ത്യക്കായി കളിക്കാൻ പന്തുണ്ടാകുമെന്നും റെയ്‌ന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :