അനുബന്ധ വാര്‍ത്തകള്‍
- WPL: ചമരി അത്തപ്പത്തുവിന് പകരമായി ജോർജിയ വോൾ യുപി വാരിയേഴ്സ് ടീമിൽ
- Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ സർവാതെയുടെ പ്രതിരോധം, രണ്ടാം ദിനം അവസാനിക്കുമ്പോൾ 131-3 എന്ന നിലയിൽ കേരളം
- കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ച് പാകിസ്ഥാനും ബംഗ്ലാദേശും
- അഫ്ഗാന്റെ വിജയങ്ങളെ ഇനിയും അട്ടിമറികളെന്ന് പറയരുത്, അവരിത് ശീലമാക്കികഴിഞ്ഞു: പ്രശംസയുമായി സച്ചിന്
- Azmatullah Omarzai: ഇംഗ്ലണ്ടിനെ ചാരമാക്കിയ 5 വിക്കറ്റ് പ്രകടനം, പൊന്നും വിലയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ താരം, ആരാണ് അസ്മത്തുള്ള ഒമർസായ്
Ranji Trophy Final, Kerala vs Vidarbha: കേരളം പെട്ടു ! വിദര്‍ഭയ്ക്കു 37 റണ്‍സ് ലീഡ്
109 പന്തില്‍ 52 റണ്‍സുമായി നായകന് സച്ചിന് ബേബിയാണ് ഇപ്പോള്‍ ക്രീസില്‍
Ranji Trophy Final
രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനു തിരിച്ചടി. ഒന്നാം ഇന്നിങ്സില്‍ 37 റണ്‍സ് ലീഡ് വഴങ്ങി. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 379 ലേക്ക് ബാറ്റ് വീശിയ കേരളം 342 നു ഓള്‍ഔട്ട് ആയി.
കേരളത്തിനു വേണ്ടി നായകന് സച്ചിന് ബേബി 235 പന്തില്‍ 98 റണ്‍സ് നേടി ടോപ് സ്കോററായി. ആദിത്യ സര്‍വാതെ 185 പന്തില്‍ 79 റണ്‍സെടുത്തു. അഹമ്മദ് ഇമ്രാന് (83 പന്തില്‍ 37), മുഹമ്മദ് അസറുദ്ദീന് (59 പന്തില്‍ 34), ജലജ് സക്സേന (76 പന്തില്‍ 28) എന്നിവരും പൊരുതി.
ഹര്‍ഷ് ദുബെ, പാര്‍ഥ് രേഖാഡെ, ദര്ശന് നാല്‍കാണ്ഡെ എന്നിവര്‍ വിദര്‍ഭയ്ക്കായി മൂന്ന് വീതം വിക്കറ്റുകള്‍ നേടി. യാഷ് താക്കൂറിനു ഒരു വിക്കറ്റ്.
മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഒന്നാം ഇന്നിങ്സില്‍ ലീഡ് സ്വന്തമാക്കിയ വിദര്‍ഭയെ വിജയികളായി പ്രഖ്യാപിക്കും.