അഫ്ഗാന്റെ വിജയങ്ങളെ ഇനിയും അട്ടിമറികളെന്ന് പറയരുത്, അവരിത് ശീലമാക്കികഴിഞ്ഞു: പ്രശംസയുമായി സച്ചിന്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഫെബ്രുവരി 2025 (16:19 IST)
രാജ്യാന്തര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ നേടുന്ന വിജയങ്ങളെ ഇനിയും അട്ടിമറികളെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇത്തരം വിജയങ്ങള്‍ ശീലമാക്കിയ ഒരു ടീമിനെ അവര്‍ നേടുന്ന വിജയങ്ങളെ അട്ടിമറി എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ശരിയല്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ടാണ് സച്ചിന്റെ പ്രതികരണം.


രാജ്യാന്തര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ വളര്‍ച്ച തീര്‍ത്തും പ്രചോദനാത്മകമാണ്. അവരുടെ വിജയങ്ങളെ അട്ടിമറികളെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. ഇത്തരം വിജയങ്ങള്‍ അവര്‍ ശീലമാക്കികഴിഞ്ഞു. ഇബ്രാഹിം സദ്രാന്റെ സെഞ്ചുറിയും അസ്മത്തുള്ള ഒമര്‍സായിയുടെ 5 വിക്കറ്റ് നേട്ടവും ഉജ്ജ്വലം. അത് വഴി അവിസ്മരണീയമായ ഒരു വിജയം കൂടി അഫ്ഗാന്‍ സ്വന്തമാക്കിയിരിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ സച്ചിന്‍ കുറിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :