നഥാൻ ലിയോൺ കരിയറിൽ ബുദ്ധിമുട്ടിയത് 3 താരങ്ങൾക്കെതിരെ, അതിൽ രണ്ടുപേരും ഇന്ത്യക്കാർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജനുവരി 2024 (17:30 IST)
അടുത്തിടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന നേട്ടം ഓസീസ് സ്പിന്‍ താരമായ നേഥന്‍ ലിയോണ്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന എട്ടാമത് ബൗളറും നാലാമത്തെ സ്പിന്‍ താരവുമാണ് ലിയോണ്‍. സ്വപ്നനേട്ടത്തിലെത്തിയതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ താന്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവും പ്രയാസപ്പെട്ടത് ഏതെല്ലാം താരങ്ങള്‍ക്കെതിരെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

ഞാന്‍ നേരിട്ട ഏറ്റവും മികച്ച ബാറ്റര്‍മാര്‍ ആരെന്ന് ഉത്തരം നല്‍കുക പ്രയാസമാണ്. നിരവധി മഹാന്മാരായ താരങ്ങള്‍ക്കെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. അവരില്‍ വിരാട് കോലി,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,എ ബി ഡിവില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കുക പ്രയാസമായിരുന്നു. ലിയോണ്‍ പറഞ്ഞു. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ഇടം നേടിയവരാണ് 3 താരങ്ങളും. സച്ചിന്‍ 200 ടെസ്റ്റുകളില്‍ നിന്ന് 51 സെഞ്ചുറികളും 6 ഇരട്ടസെഞ്ചുറികളും സഹിതം 15,921 റണ്‍സാണ് ടെസ്റ്റില്‍ നേടിയിട്ടുള്ളത്. കോലിയാകട്ടെ 112 ടെസ്റ്റില്‍ നിന്നും 29 സെഞ്ചുറിയും 7 ഇരട്ടസെഞ്ചുറിയും സഹിതം 8790 റണ്‍സാണ് നേടിയിട്ടുള്ളത്. 114 ടെസ്റ്റുകളില്‍ നിന്ന് 22 സെഞ്ചുറികളും 2 ഇരട്ടസെഞ്ചുറികളും അടക്കം 8765 റണ്‍സാണ് ഡിവില്ലിയേഴ്‌സിന്റെ പേരിലുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :