1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ind vs Eng fifth test DDP may debut

പാട്ടീദാർ പുറത്താകും, പകരമെത്തുക മലയാളി താരം, അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Rajat Patidar replaces Virat Kohli IND vs ENG
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇന്ത്യ ഇറങ്ങുക മാറ്റങ്ങളോടെ. അടുത്തമാസം ഏഴിന് തുടങ്ങുന്ന ടെസ്റ്റ് മത്സരത്തിൽ നിന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ രജത് പാട്ടീദാറെ ടീമിൽ നിന്നും ഒഴിവാക്കുമെന്നാണ് അറിയുന്നത്. കെ എൽ രാഹുലിനെ ടീം തിരികെ വിളിക്കാത്ത സാഹചര്യത്തിൽ മലയാളി താരമായ ദേവ്ദത്ത് പടിക്കലാകും പാട്ടീദാറിന് പകരക്കാരനാവുക.
 
ദേവ്ദത്ത് ടീമിലെത്തുകയാണെങ്കിൽ നാലാം നമ്പറിലാകും താരം ഇറങ്ങുക.  മൂന്നാം ടെസ്റ്റിന് മുൻപ് 90 ശതമാനം മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തുവെന്ന പറഞ്ഞിരുന്ന കെ എൽ രാഹുൽ നിലവിൽ പരിശോധനകൾക്കായി ലണ്ടനിലാണ്. രാഹുൽ തിരിച്ചെത്തിയില്ലെങ്കിൽ മാത്രമാകും ദേവ്ദത്തിന് അവസരമൊരുങ്ങുക. ജസ്പ്രീത് ബുമ്ര അഞ്ചാം ടെസ്റ്റിൽ തിരിച്ചെത്തുന്നതോടെ ഇന്ത്യൻ പേസ് നിര കൂടുതൽ ശക്തമാകും. പേസർമാരെ പിന്തുണയ്ക്കുന്ന പിച്ചാകും അഞ്ചാം മത്സരത്തിനൊരുക്കുക. 
അടുത്ത ലേഖനം
ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്