ഇന്ത്യൻ ബൗളർമാർ പാക് ബൗളർമാരെ കോപ്പിയടിക്കുന്നുവെന്ന് റമീസ് രാജ, പൊങ്കാലയിട്ട് ഇന്ത്യൻ ആരാധകർ

അഭിറാം മനോഹർ| Last Modified ഞായര്‍, 5 ഫെബ്രുവരി 2023 (10:57 IST)
ഇന്ത്യയുടെ യുവപേസർമാർ പാക് പേസർമാരെ അനുകരിക്കുവാൻ ശ്രമിക്കുന്നുവെന്ന് മുൻ പാക് താരം റമീസ് രാജ. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ അതിവേഗ പേസറായി ഉമ്രാൻ മാലിക്കിനെ പരിഗണിക്കുന്നത് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിനെ കണ്ടാണെന്നും ഷഹീൻ അഫ്രീദിയെ പോലെയാക്കാനാണ് ആർഷദീപിനെ പരിഗണിക്കുന്നതെന്നും റമീസ് രാജ പറയുന്നു. പാകിസ്ഥാൻ്റെ ബൗളിംഗ് പ്രകടനം എല്ലാവരെയും അത്ഭൂതപ്പെടെത്തുന്നതാണെന്നും ഇതാണ് ഇന്ത്യ പകർത്താൻ ശ്രമിക്കുന്നതെന്നും റമീസ് രാജ പറഞ്ഞു.

അതേസമയം പാക് മുൻ താരത്തിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യൻ ആരാധകരും രംഗത്തെത്തി. ബുമ്ര,സിറാജ്,കുൽദീപ് എന്നിവരുടെ കാര്യം വരുമ്പോൾ പാകിസ്ഥാൻ വാ പൊളിച്ചുനിൽക്കേണ്ടിവരുമെന്നും ഇന്ത്യയുടെ യുവതാരങ്ങളുമായാണ് റമീസ് രാജ പാക് സൂപ്പർ താരങ്ങളെ താരതമ്യപ്പെടുത്തുന്നതെന്നും ഇന്ത്യയുടെ യുവതാരങ്ങളുടെ മികവ് മാത്രമെ പാക് താരങ്ങൾക്കുള്ളോ എന്നും ആരാധകർ ചോദിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :