India vs South Africa 2nd T20: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 ഇന്ന്, സാധ്യത ഇലവന്‍

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളാണ് ശ്രദ്ധാകേന്ദ്രം

രേണുക വേണു| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2023 (09:31 IST)

India vs South Africa 2nd T20: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി മഴമൂലം ഉപേക്ഷിച്ചിരുന്നു. ടോസ് പോലും ഇടാതെയാണ് ആദ്യ മത്സരം ഉപേക്ഷിച്ചത്. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് രണ്ടാം ട്വന്റി 20 മത്സരം നടക്കുക.

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളാണ് ശ്രദ്ധാകേന്ദ്രം. യഷസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും ആയിരിക്കും ഓപ്പണര്‍മാര്‍. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ്, ദീപക് ചഹര്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും.

മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്. 2024 ജനുവരി ഏഴിനാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :