അനുബന്ധ വാര്‍ത്തകള്‍
- India vs England 5th Test, Predicted 11: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നാളെ മുതല്‍; ബുംറ പ്ലേയിങ് ഇലവനില്‍, പുറത്തിരിക്കുക ആരൊക്കെ?
- ടെസ്റ്റ് റാങ്കിംഗിൽ രോഹിത്തിനെ കടത്തിവെട്ടി ജയ്സ്വാൾ, ഇന്ത്യൻ താരങ്ങളിൽ ഇനി മുന്നിൽ കോലി മാത്രം
- അവർക്ക് പണവും പ്രശസ്തിയുമെല്ലാം നൽകിയത് ക്രിക്കറ്റാണ്, രോഹിത് പറഞ്ഞതിനോട് 100 ശതമാനം യോജിപ്പെന്ന് ഗവാസ്കർ
- ടീമിനായി കളിക്കാൻ വിശപ്പുള്ളവർക്ക് ടീമിൽ അവസരം കാണും, ഇഷാനും ശ്രേയസിനും നേരെ ഒളിയമ്പെയ്ത് രോഹിത് ശർമ
- 10 മത്സരം പോലും തികച്ചുകളിക്കാത്തവരുമായി ബാസ്ബോളിന്റെ കഴുത്തരിഞ്ഞു, ക്യാപ്റ്റന്‍ രോഹിത്തിന് മാര്‍ക്ക് പത്തില്‍ പത്ത്
India vs England 5th Test: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു; ബുംറ തിരിച്ചെത്തി, പടിക്കലിനു അരങ്ങേറ്റം
ജസ്പ്രീത് ബുംറ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി
India
India vs England 5th Test: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ബൗളിങ്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ സ്പോര്‍ട്സ് 18 ചാനലിലും ജിയോ സ്പോര്‍ട്സിലും മത്സരം തത്സമയം കാണാം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 ന് നേരത്തെ സ്വന്തമാക്കി കഴിഞ്ഞു.
ജസ്പ്രീത് ബുംറ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. ആകാശ് ദീപ് ബെഞ്ചില്‍. മുഹമ്മദ് സിറാജും പ്ലേയിങ് ഇലവനില്‍ ഉണ്ട്. ദേവ്ദത്ത് പടിക്കലിനു ടെസ്റ്റ് അരങ്ങേറ്റം. രജത് പട്ടീദാറിനും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.
ഇന്ത്യ, പ്ലേയിങ് ഇലവന്: യഷസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫ്രാസ് ഖാന്, ധ്രുവ് ജുറൈല്‍, രവിചന്ദ്രന്‍ അശ്വിന്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ