1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Bangladesh 1st test Playing 11

India vs Bangladesh, 1st Test: ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങി, പന്തിനൊപ്പം രാഹുലും പ്ലേയിങ് ഇലവനില്‍

റിഷഭ് പന്തിനൊപ്പം കെ.എല്‍.രാഹുലും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്

India vs Bangladesh 1st Test
India vs Bangladesh 1st Test

India vs Bangladesh, 1st Test: ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിനു ചെപ്പോക്കില്‍ തുടക്കം. ടോസ് ലഭിച്ച ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണ് ടെസ്റ്റ് മത്സരം. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമിലും മത്സരം തത്സമയം കാണാം. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരമാണ് ഇത്. 
 
റിഷഭ് പന്തിനൊപ്പം കെ.എല്‍.രാഹുലും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് സ്പിന്നര്‍മാര്‍. മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ ഒന്നാം ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. 
 
പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ് 
 
രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. സെപ്റ്റംബര്‍ 27 മുതലാണ് രണ്ടാം ടെസ്റ്റ്. ഒക്ടോബര്‍ ആറ് മുതല്‍ 12 വരെയായി മൂന്ന് ട്വന്റി 20 മത്സരങ്ങളും നടക്കും. 
അടുത്ത ലേഖനം
KCL 2024 Final: സെഞ്ചുറി തിളക്കത്തില്‍ സച്ചിന്‍ ബേബി; പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലത്തിന്