1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Bangladesh 1st Test Day 3

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

ഗില്‍ 128 പന്തില്‍ നിന്ന് 75 റണ്‍സും പന്ത് 99 പന്തില്‍ നിന്ന് 72 റണ്‍സുമായാണ് പുറത്താകാതെ നില്‍ക്കുന്നത്

Pant and Gill
Pant and Gill

India vs Bangladesh 1st test, Day 3: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 227 റണ്‍സിന്റെ ലീഡ് ഉള്ള ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 48 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആകെ ലീഡ് 411 റണ്‍സായി. ക്രീസില്‍ ഉള്ള ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തും അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. 
 
ഗില്‍ 128 പന്തില്‍ നിന്ന് 75 റണ്‍സും പന്ത് 99 പന്തില്‍ നിന്ന് 72 റണ്‍സുമായാണ് പുറത്താകാതെ നില്‍ക്കുന്നത്. ഓപ്പണര്‍മാരായ യഷസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടേയും വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. 
 
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 376 ന് ഓള്‍ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 149 ല്‍ അവസാനിച്ചു. ഇന്ത്യക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയിരുന്നു. 
അടുത്ത ലേഖനം
Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി