1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Afghanistan Predicted 11

India vs Afghanistan Predicted 11: ജയ്‌സ്വാള്‍ വന്ന് കോലി വണ്‍ഡൗണ്‍ ആകുമോ? സഞ്ജുവിന് ഇന്നും അവസരമില്ല !

ജഡേജയ്ക്കു പകരം കുല്‍ദീപ് യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണോ എന്നും ആലോചനയുണ്ട്

India - T20 World Cup 2024
India - T20 World Cup 2024

India vs Afghanistan Predicted 11: ട്വന്റി 20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 8 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ബര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൂന്ന് മത്സരങ്ങളാണ് സൂപ്പര്‍ എട്ടില്‍ ഓരോ ടീമിനും ലഭിക്കുക. അഫ്ഗാനിസ്ഥാന്റേയും ആദ്യ മത്സരമാണ് ഇത്. 
 
അല്‍പ്പം വേഗതയില്‍ സ്പിന്‍ എറിയാന്‍ മികവുള്ള അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനില്‍ തുടരും. മത്സരം നടക്കാനിരിക്കുന്ന ബര്‍ബഡോസ് പിച്ചില്‍ വേഗതയില്‍ പന്തെറിയുന്ന സ്പിന്നേഴ്സിന് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ജഡേജയ്ക്കു പകരം കുല്‍ദീപ് യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണോ എന്നും ആലോചനയുണ്ട്. യഷസ്വി ജയ്‌സ്വാളിനെ ഓപ്പണറാക്കി വിരാട് കോലിയെ മൂന്നാം നമ്പറിലേക്ക് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍ ഇന്നത്തെ മത്സരത്തിലെ കോലിയുടെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ/കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വെസ്റ്റിൻഡീസിലെ സാഹചര്യം വ്യത്യസ്തമാണ്, അഫ്ഗാനെതിരെ ടീമിൽ മാറ്റമുണ്ടാകും, എന്നാൽ സഞ്ജുവിന് പ്രതീക്ഷ വേണ്ട