1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India lost seven match in last nine

Indian Test Team: കടന്നുപോകുന്നത് ഏറ്റവും മോശം സമയത്തിലൂടെ, അവസാന ഒന്‍പതില്‍ ഏഴിലും തോല്‍വി; ബംഗ്ലാദേശ് പോലും ഇന്ത്യക്ക് മുന്നില്‍

Indian Test Team: അവസാന ഒന്‍പത് ടെസ്റ്റ് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബംഗ്ലാദേശ് ഇന്ത്യക്കു മുന്നിലാണ്

India, India Batting, India tail end batters in Leeds Test, India vs England, Leeds Test
Indian Test Team: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ മോശം പ്രകടനത്തിനു പിന്നാലെ രോഹിത് ശര്‍മ നായകസ്ഥാനം ഒഴിഞ്ഞ് യുവതാരം ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തെങ്കിലും തുടക്കം പാളി. 
 
ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ഇന്ത്യ കളിച്ച അവസാന ഒന്‍പത് ടെസ്റ്റുകളില്‍ ഏഴാമത്തെ തോല്‍വിയാണിത്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 
 
അവസാന ഒന്‍പത് ടെസ്റ്റ് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബംഗ്ലാദേശ് ഇന്ത്യക്കു മുന്നിലാണ്. വെസ്റ്റ് ഇന്‍ഡീസിനും രണ്ട് ജയമുണ്ട്. പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ അവസാന ഒന്‍പത് ടെസ്റ്റില്‍ മൂന്ന് വീതം കളികള്‍ ജയിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് (നാല്), ഇംഗ്ലണ്ട് (അഞ്ച്), ഓസ്‌ട്രേലിയ (ആറ്), ദക്ഷിണാഫ്രിക്ക (എട്ട്) എന്നീ ടീമുകളും ഇന്ത്യക്കു മുന്നിലാണ്. 
 
2024 ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി നടന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയുടെ കഷ്ടകാലം ആരംഭിച്ചത്. ഇന്ത്യയില്‍ വെച്ച് നടന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയാണ് രോഹിത് ശര്‍മയും സംഘവും വഴങ്ങിയത്. 
 
അതിനു പിന്നാലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയോടു 3-1 നു തോറ്റു. അഞ്ച് മത്സരങ്ങളുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു കളി സമനിലയിലായിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം തോറ്റുകൊണ്ട് തുടങ്ങിയിരിക്കുന്നു. 
 
അടുത്ത ലേഖനം
Yashasvi Jaiswal Catch Dropping: ഡാന്‍സൊക്കെ കൊള്ളാം, ആദ്യം ക്യാച്ചെടുക്കാന്‍ പഠിക്ക്; ജയ്‌സ്വാളിനു പരിഹാസം