ഏപ്രിൽ മാസത്തെ ഐസിസി താരമാകാനുള്ള പട്ടികയിൽ ബാബർ അസമും ഫഖർ സമനും
ഐസിസിയുടെ ഏപ്രിൽ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരപട്ടികയിൽ പാക് നായകൻ ബാബർ അസമും പാക് ഓപ്പണർ ഫഖർ സമനും ഇടം നേടി. നേപ്പാൾ താരം കുശാൽ ഭുർടെൽ ആണ് പുരുഷ വിഭാഗത്തിലെ മികച്ച മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നവരിൽ മൂന്നാമത്തെ താരം.
വനിതാ വിഭാഗത്തിൽ ഓസ്ട്രേലിയൻ താരങ്ങളായ അലീസ ഹീലിയും മെഗാൻ സ്കട്ടും, ന്യൂസിലൻഡിന്റെ ലിഗ് കാസ്പെറക്കും ഇടം നേടി. ദക്ഷിണാഫ്രിക്കക്കെതിരായ മികച്ച പ്രകടനമാണ് പാക് താരങ്ങൾക്ക് തുണയായത്. ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളി ബാബർ അസം കഴിഞ്ഞ മാസം ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
വനിതാ താരങ്ങളിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച ബാറ്റിംഗാണ് അലീസ ഹീലിയെ പട്ടികയിൽ എത്തിച്ചത്.