1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England players shouldnt be play in IPL

ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ കളിക്കാതിരുന്നാൽ ടെസ്റ്റിൽ മികവ് പുലർത്താം: മിക്കി ആർതർ

ഇംഗ്ലണ്ട്
ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കണമെങ്കിൽ ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുൻ ലങ്കൻ പരിശീലകൻ മിക്കി ആർതർ. സീസണിന്റെ തുടക്കത്തിൽ തന്നെ കരുത്തോടെ കളിക്കണമെങ്കിൽ ഐപിഎല്ലിൽ കളിക്കുന്നതിൽ നിന്ന് താരങ്ങളെ വിലക്കണമെന്നാണ് ആർതർ പറയുന്നത്.
 
വേണ്ടത്ര റൺസ് സ്കോർ ചെയ്യാൻ ഇംഗ്ലണ്ടിനാകുന്നില്ല. കൗണ്ടി ക്രിക്കറ്റിൽ നിന്ന് മികച്ച രാജ്യാന്തര കളിക്കാരെ സൃഷ്ടിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് സീസൺ തുടങ്ങുമ്പോൾ ഐപിഎൽ കളിച്ചല്ല കൗണ്ടിയിൽ കളിച്ചാണ് പ്രധാനതാരങ്ങൾ ഒരുങ്ങേണ്ടത്. ആർതർ പറയുന്നു.
 
ലങ്കൻ ടീമിൽ നിന്നും മാറിയ ശേഷം നിലവിൽ ഇംഗ്ലീഷ് കൗണ്ടി ടീമായ ഡെർബിഷെയറിന്റെ പരിശീലകനാണ് മിക്കി ആർതർ.
അടുത്ത ലേഖനം
10 പന്തിൽ നിന്നും ഞാൻ 5 സിക്‌സ് അടിച്ചു: ധോനിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം വിവരിച്ച് ദീപക് ചഹർ