അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിൽ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു, ആർസിബി ആരാധകർക്ക് വിരാട് കോലിയുടെ ഉറപ്പ്
- മെഗാ താരലേലത്തിൽ ഓരോ ടീമിന്റെയും കയ്യിലുള്ള തുകയെത്ര? ഉയർന്ന പ്രതിഫലം ആർക്ക് ലഭിക്കും?
- വീണ്ടും ടെസ്റ്റ് കളിക്കാനാവുമോ എന്ന് ഭയപ്പെട്ടു, ആർ അശ്വിന്റെ വെളിപ്പെടുത്തൽ
- റാഷിദ് ഖാനെ റിലീസ് ചെയ്ത് സൺറൈസേഴ്സ്, സൂര്യകുമാറിനെയും പൊള്ളാർഡിനെയും മുംബൈ നിലനിർത്തും
- സമനിലയിൽ നില തെറ്റി ടീം ഇന്ത്യ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തേക്ക് വീണു
കപിൽദേവുമായൊന്നും ഹാർദ്ദിക്കിനെ താരതമ്യം ചെയ്യരുത്: ഗാംഗുലി
ഇന്ത്യൻ ഓള്‍റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയുടെ ഫിറ്റ്നസിനെ സംബന്ധിച്ചു പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. താരം ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നും വേഗം കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്നാണ് കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു. അതേസമയം കപിൽ ദേവുമായി താരത്തെ താരതമ്യം ചെയ്യരുതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
ഹാർദ്ദിക് നല്ല ക്രിക്കറ്ററാണ്. ഇപ്പോൾ അദ്ദേഹം ഫിറ്റല്ല എന്നതുകൊണ്ടാണ് ഇന്ത്യൻ ടീമിൽ ഇല്ലാത്തത്. അയാൾ ചെറുപ്പമാണ്.പരിക്കില്‍ നിന്ന് പുറത്തുകടന്ന് ഹര്‍ദിക് തിരിച്ചുവരവ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കപില്‍ ദേവുമായൊന്നും ഹര്‍ദിക്കിനെ താരതമ്യം ചെയ്യരുത്. കപില്‍ മറ്റൊരു തലത്തില്‍ നില്ക്കുന്ന കളിക്കാരനാണ്. ഗാംഗുലി പറഞ്ഞു.