മെഗാ താരലേലത്തിൽ ഓരോ ടീമിന്റെയും കയ്യിലുള്ള തുകയെത്ര? ഉയർന്ന പ്രതിഫലം ആർക്ക് ലഭിക്കും?

അഭിറാം മനോഹർ| Last Updated: ബുധന്‍, 1 ഡിസം‌ബര്‍ 2021 (13:17 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങൾ നിലനിർ‌ത്താൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ഫ്രാഞ്ചൈസികൾ പുറത്തുവിട്ടത്.സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ മൂന്ന് താരങ്ങളെ വീതം മാത്രം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയും കൊൽക്കത്ത, ചെന്നൈ ടീമുകൾ നാലു താരങ്ങളെയുമാണ് നിലനിർത്തിയത്.

മെഗതാരലേലത്തിന് മുൻപ് തന്നെ പുതിയ രണ്ട് ടീമുകൾക്ക് 3 വീതം താരങ്ങളെ നിലനിർത്താനാവും. ശ്രേയസ് അയ്യർ, കെഎൽ രാഹുൽ,ഡേവിഡ് വാർണർ,റാഷിദ് ഖാൻ തുടങ്ങിയ താരങ്ങളെയാകും ടീമുകൾ നോട്ടമിടുക. 33 കോടി രൂപയാണ് ഈ ഘട്ടത്തിൽ പുതിയ ടീമുകൾക്ക് ചിലവാക്കാനാവുക(15,11,7). താരങ്ങളെ നിലനിർത്തിയപ്പോൾ നിലവിലെ 8 ടീമുകളുടെ കയ്യിലുള്ള തുക ഇങ്ങനെയാണ്.

റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്‍ റിച്ച് നോക്കിയേ എന്നീ താരങ്ങൾക്കായി 39 കോടിയാണ് ഡൽഹി ലേലത്തിൽ മുടക്കിയത്.ലേലത്തില്‍ 47.5 കോടിയാണ് ഡല്‍ഹിക്ക് ശേഷിക്കുന്നത്. രവീന്ദ്ര ജഡേജ, ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക് വാദ് എന്നിവരെ 42 കോടിയ്ക്ക് നിലനിർത്തിയ ചെന്നൈയുടെ പക്കൽ ബാക്കിയുള്ളത് 48 കോടി രൂപയാണ്.

.33 കോടിയാണ് മുടക്കിയാണ് കോലി,മാക്‌സ്‌വെ‌ൽ,മുഹമ്മദ് സിറാജ് എന്നിവരെ ആർസിബി നിലനിർത്തിയത്. 57 കോടി രൂപ ആർസിബിയ്ക്ക് ലേലത്തിൽ ചിലവാക്കാം.ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍ എന്നിവരെ 34 കോടിയ്ക്ക് നിലനിർത്തിയ കൊൽത്തയുടെ കയ്യിൽ 48 കോടി രൂപയാണ് ശേഷിക്കുന്നത്.

രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെ നിലനിർത്തിയ മുംബൈയുടെ ക‌യ്യിൽ 48 കോടി രൂപ ബാക്കിയുണ്ട്. 16 കോടിയ്ക്ക് പഞ്ചാബ് കിങ്‌സ് മായങ്ക് അഗര്‍വാള്‍, അക്ഷര്‍ ദീപ് സിങ് എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്. 72 കോടി പഞ്ചാബിന്റെ കൈവശമുണ്ട്.

28 കോടി മുടക്കി സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ നിലനിർത്തിയ രാജസ്ഥാന് 62 കോടിയും കെയ്ന്‍ വില്യംസന്‍, അബ്ദുല്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരെ 22 കോടിയ്ക്ക് നിലനിർത്തിയ ഹൈദരാബാദിന്റെ പക്കൽ 68 കോടിയും ബാക്കിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :