1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Dhoni must be india's t20 squad says harbhajan

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ നിന്നും ധോണിയെ ഒഴിവാക്കേണ്ട കാര്യമില്ലെന്ന് ഹർഭജൻ

ധോണി
ഇന്ത്യയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ടീമിൽ നിന്നും ധോണിയെ ഒഴിവാക്കേണ്ട കാര്യമില്ലെന്ന് ഹർഭജൻ സിംഗ്.കളിക്കുവാൻ സന്നദ്ധനാണെങ്കിൽ ധോണിയെ പോലൊരു താരത്തെ ഇന്ത്യ ഒരിക്കലും ഒഴിവാക്കരുതെന്നും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ഹർഭജൻ പറഞ്ഞു.
 
ക്രിക്കറ്റിലെ തന്നെ മഹാന്മാരായ താരങ്ങളിൽ ഒരാളൂം മികച്ച നായകനുമാണ് ധോണീ. അദ്ദേഹത്തെ പോലൊരു താരത്തിന്റെ പരിചയസമ്പത്ത് വലിയ മത്സരങ്ങളിൽ ഇന്ത്യക്ക് പ്രയോജനപ്പെടും. ഐ‌പിഎൽ മാത്രം വെച്ചാണോ ധോണിയെ പോലൊരാളെ വിലയിരുത്തേണ്ടതെന്ന് ആലോചിക്കണമെന്നും.ഹർഭജൻ പറഞ്ഞു.നിങ്ങള്‍ക്ക് ധോണിയെ ആവശ്യമുണ്ടോ, അദ്ദേഹം കളിക്കാന്‍ തയാറാണോ, അദ്ദേഹത്തെ ടീമിലെടുക്കണം ഹർഭജൻ നിലപാട് വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആ താരമെന്ന് സ്റ്റുവർട്ട് ബ്രോഡ്