അനുബന്ധ വാര്‍ത്തകള്‍
- നൈസായിട്ട് കോലിയെ ഒതുക്കാമെന്നാണോ? ആ പണി നടക്കില്ല, കോലിയ്ക്ക് പിന്തുണ നൽകി അനിൽ കുംബ്ലെ
- ഐപിഎല്ലിൽ പ്രതിഫലം കൂടുതൽ രോഹിത്തിനോ കോലിയ്ക്കോ? സഞ്ജു പ്രതിഫലമായി എത്ര നേടി?
- ഇന്ത്യന്‍ ടീമില്‍ കോലിയും രാഹുലുമൊന്നും ഇല്ലാതിരുന്നത് ഇംഗ്ലണ്ടിന്റെ ഭാഗ്യം, തുറന്ന് പറഞ്ഞ് ഇതിഹാസതാരം
- Kohli: ഞെട്ടിക്കുന്ന നീക്കവുമായി ബിസിസിഐ, കോലി ലോകകപ്പ് ടീമിൽ നിന്നും പുറത്തേക്ക്?
- ടെസ്റ്റ് പരമ്പരയിൽ നിന്നും മാറി നിന്ന കോലി ഐപിഎല്ലും കളിക്കില്ലെ, ആശങ്കയിൽ ആർസിബി ആരാധകർ
IPL 2024: ഫാഫ് ക്യാമ്പിലെത്തി, കോലിയും ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായി സൂപ്പര്‍ താരം വിരാട് കോലി ഉടന്‍ തന്നെ ആര്‍സിബി ക്യാമ്പില്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വാരാന്ത്യത്തോടെ കോലി ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. ആര്‍സിബിയുടെ പ്രധാനതാരങ്ങളും വിദേശതാരങ്ങളുമെല്ലാം ടീമിനൊപ്പം ജോയിന്‍ ചെയ്തു തുടങ്ങി.
മാര്‍ച്ച് 17ന് മുന്‍പെ കോലി ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 19ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയുടെ പ്രമോഷന് പരിപാടി നടക്കുന്നുണ്ട്. കോലിയും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് ആര്‍സിബിയുടെ സീസണിലെ ആദ്യ മത്സരം. ചെന്നൈയില്‍ വെച്ചാകും മത്സരം നടക്കുക.