1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Bravo Trolls Pollard

'ചഹലിന്റെ പോക്കറ്റിലാണ് അവസാനമായി കണ്ടത്'; പൊള്ളാര്‍ഡിനെ കാണാനില്ലെന്ന് ബ്രാവോ ! കണ്ടുകിട്ടുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും താരം

Bravo
വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കിറോണ്‍ പൊള്ളാര്‍ഡിനെ പരിഹസിച്ച് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഡ്വെയ്ന്‍ ബ്രാവോ. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ പൊള്ളാര്‍ഡ് കളിച്ചിരുന്നില്ല. നിക്കോളാസ് പൂരാന്‍ ആണ് കരീബിയന്‍സിനെ നയിച്ചത്. ഈ സാഹചര്യത്തില്‍ പൊള്ളാര്‍ഡിനെ കാണാനില്ല എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഒരു പോസ്റ്റര്‍ പ്രചരിച്ചിരുന്നു. ഈ പോസ്റ്റര്‍ പങ്കുവെച്ചാണ് ബ്രാവോയുടെ പരിഹാസം. 
 
'കാണ്‍മാനില്ല
 
പ്രായം: 34
 
ഉയരം : 1.85 m
 
അവസാനം കണ്ടത് : ചഹലിന്റെ പോക്കറ്റില്‍ 
 
കണ്ടുകിട്ടുന്നവര്‍ വെസ്റ്റ് ഇന്‍ഡീസിനെ അറിയിക്കുക' എന്നാണ് പോസ്റ്ററില്‍ ഉള്ളത്. 
 
ഈ പോസ്റ്ററാണ് ബ്രാവോ ഷെയര്‍ ചെയ്തിരിക്കുന്നത്. ' ഇത് വളരെ സങ്കടകരമായ ദിവസമാണ്. കിറോണ്‍ പൊള്ളാര്‍ഡ്, എന്റെ നല്ല സുഹൃത്ത്, അദ്ദേഹത്തെ കാണാനില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ എന്റെ ഇന്‍ബോക്‌സിലോ പൊലീസിലോ വിവരം അറിയിക്കുക' എന്ന കുറിപ്പോടെയാണ് പൊള്ളാര്‍ഡിന്റെ ചിത്രമുള്ള പോസ്റ്റര്‍ ബ്രാവോ പങ്കുവച്ചിരിക്കുന്നത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ പൊള്ളാര്‍ഡിനെ ബൗള്‍ഡ് ആക്കുകയായിരുന്നു. റണ്‍സൊന്നും എടുക്കാതെയാണ് പൊള്ളാര്‍ഡ് പുറത്തായത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ പ്രീതി സിന്റ എത്തില്ല