അനുബന്ധ വാര്‍ത്തകള്‍
- രോഹിത് നന്നായി തന്നെ ആക്രമിച്ച് കളിക്കുന്നു, എന്നാൽ സെവാഗിനോളം വരില്ല: കുക്ക്
- മാനസിക ഐക്യമില്ല ? തുടരെ പരാജയപ്പെട്ട് കോഹ്ലി-രോഹിത് കൂട്ടുകെട്ട്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4,612 പേര്‍ക്ക്; 15 മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46
- സ്വന്തം മണ്ണിൽ 200 സിക്സുകൾ,ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ നാലാം സെഞ്ചുറി: രണ്ടാം ടെസ്റ്റിൽ രോഹിത് സ്വന്തമാക്കിയ റെക്കോർഡുകൾ ഇങ്ങനെ
- സംസ്ഥാനത്ത് ഇന്ന് 5471 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36, ആകെ മരണസംഖ്യ 3970 ആയി
ഇന്ത്യൻ സ്പിൻ ഇതിഹാസമാകാൻ അശ്വിൻ, മുന്നിലുള്ളത് കുംബ്ലെ മാത്രം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പുതിയ നാഴികകല്ല് പിന്നിട്ട് ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍. നാട്ടില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറന്ന നേട്ടമാണ് മത്സരത്തിൽ അശ്വിനെ തേടിയെത്തിയത്. ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗിനെ പിന്തള്ളിയാണ് അശ്വിന്റെ നേട്ടം.
ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയതോടെയാണ് അശ്വിൻ എലൈറ്റ് ലിസ്റ്റിൽ ഹർഭജനെ പിന്തള്ളി രണ്ടാമനായത്. ഇന്ത്യയിൽ 63 മല്‍സരങ്ങളില്‍ നിന്നും 24.90 ശരാശരിയില്‍ 350 വിക്കറ്റുകളെടുത്ത ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയാണ് അശ്വിന് മുന്നിലുള്ളത്.
നാട്ടില്‍ 45 ടെസ്റ്റുകളില്‍ നിന്നും 22.64 ശരാശരിയില്‍ അശ്വിന്‍ 266 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്.22 തവണ അഞ്ചു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടുന്നു. 59 റണ്‍സിനു ഏഴു വിക്കറ്റെടുത്തതാണ് അശ്വിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.