മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യ 353നു പുറത്ത്; വെസ്റ്റിൻഡീസ് തിരിച്ചടിക്കുന്നു
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് തിരിച്ചടിക്കുന്നു.
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിന്‍ഡീസ് 47 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ്. 23 റൺസെടുത്ത ലിയോൺ ജോൺസണാണ് പുറത്തായത്. ക്രെയ്ഗ് ബ്രത്ത്‌വൈറ്റ് (53 റൺസ്), ഡാരൻ ബ്രാവോ (18) എന്നിവരാണ് ക്രീസിൽ.
അഞ്ചിന് 126 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ചുമലിലേറ്റിയ രവിചന്ദ്ര അശ്വിനും (118) വൃദ്ധിമാൻ സാഹയും (104) ടീം സ്കോർ മുന്നൂറു കടത്തി. എന്നാൽ പിന്നീട് വാലറ്റവും തകർന്നതോടെ ഇന്ത്യ 353നു പുറത്താകുകയായിരുന്നു. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം