1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala covid update news

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 62 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2,820 പേരെ

Kerala
ഇന്ന് 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് 11 വീതം, കണ്ണൂര്‍ 8, തൃശൂര്‍ 7, കൊല്ലം 6, തിരുവനന്തപുരം 5, പത്തനംതിട്ട, വയനാട് 4 വീതം, കോട്ടയം 3, പാലക്കാട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,80,417 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,48,451 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,966 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2820 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 891 ഹോട്ട് സ്പോട്ടുകളാണുള്ളത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കോവിഡ് ബാധിച്ചവര്‍ക്ക് വാക്സിനേഷന്റെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍