അനുബന്ധ വാര്‍ത്തകള്‍
- ജയറാമിനെ പാര്‍ട്ടിയുടെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്ന് പി.ജെ.ജോസഫ്
- സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കോവിഡ്,29 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി പത്തിനും മുകളിൽ
- മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫിൽ നിന്നും ഇനി ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് മുഖ്യമന്ത്രി
- തെരഞ്ഞെടുപ്പ് തോല്‍വി: മുല്ലപ്പള്ളി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ഉണ്ണിത്താന്
- കോളേജുകൾ ജനുവരി നാലിന് തുറക്കും,ശനിയാഴ്ച്ചകളിലും ക്ലാസ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 49 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, കണ്ണൂര്‍ 8, തൃശൂര്‍ 7, കോഴിക്കോട് 5, തിരുവനന്തപുരം 4, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് 3 വീതം, പാലക്കാട്, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂര്‍ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂര്‍ 330, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,36,814 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,910 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,76,377 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,533 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1474 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.