Daily Horoscope
✕

മമ്മൂട്ടി ആദ്യമെത്തുന്നത് അമൽ നീരദിനൊപ്പമല്ല, മെഗാസ്റ്റാറിന്‍റെ മുമ്പിൽ രണ്ടു ചിത്രങ്ങൾ

Updated: വ്യാഴം, 21 ജനുവരി 2021 (16:53 IST)
10 മാസത്തെ ഇടവേളക്കുശേഷം 2021-ൽ ആദ്യം തന്നെ മമ്മൂട്ടി സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തും. എന്നാൽ മെഗാസ്റ്റാർ ഏത് ചിത്രത്തിലായിരിക്കും ആദ്യം അഭിനയിക്കുക എന്ന കൺഫ്യൂഷനിലാണ് ആരാധകർ. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയിരിക്കില്ല മമ്മൂട്ടി ആദ്യം അഭിനയിക്കുക. നീണ്ട ഇടവേളക്ക് ശേഷം ആദ്യം കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി മേക്കപ്പ് ഇടും. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയുടെ ബാക്കിയുള്ള സീനുകളുടെ ചിത്രീകരണം മമ്മൂട്ടി പൂർത്തിയാക്കും. 
 
നാളെ (ജനുവരി 22ന്) അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും എന്നാണ് വിവരം. വൺ ചിത്രീകരണം പൂർത്തിയാക്കി ഫെബ്രുവരി മൂന്ന് മുതൽ അമൽ നീരദ് ചിത്രത്തിൽ ഭാഗമാകും മമ്മൂട്ടി. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.
 
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദ പ്രീസ്റ്റ് അടുത്തുതന്നെ റിലീസ് ചെയ്യും. 2020 മാര്‍ച്ചിൽ മമ്മൂട്ടി തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി. കഴിഞ്ഞവർഷം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ നേരത്തെ പദ്ധതിയിട്ടിരുന്നത്. ഏകദേശം ഒരു വർഷത്തിനു ശേഷം സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ ആവുന്നതിന്റെ സന്തോഷത്തിലാണ് നിർമ്മാതാക്കൾ.

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

തുലാവർഷം ശക്തിപ്പെടുമോ? നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

മാങ്കുളത്തെ റിസോർട്ടുമായി പി ജയരാജന് ബന്ധം, തെളിവുകൾ നിരത്തി പാർട്ടി നേതൃത്വത്തിന് കത്തയച്ച് ഇ പി ജയരാജൻ

പാർട്ടിയെ കേൾക്കാത്ത സർക്കാർ, ഇങ്ങനെ പോകാനാവില്ല: കെ സി പക്ഷത്തിനൊപ്പം കൂടി എ ഗ്രൂപ്പ്

പാലക്കാട്ടെ സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടി, വിദ്യാർഥിക്ക് ഗുരുതര പരിക്ക്

അടുത്ത ലേഖനം
Show comments