അനുബന്ധ വാര്‍ത്തകള്‍
- 'കെജിഎഫ് ചാപ്റ്റര്‍ 2' നിര്‍മ്മാതാവിന്റെ പോക്കറ്റ് നിറച്ച് മലയാളികള്‍, കേരളത്തില്‍ നിന്ന് ഒരു കന്നഡ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍
- 'കെജിഎഫ് ചാപ്റ്റര്‍ 3' ജോലികള്‍ തുടങ്ങി, രണ്ടാംഭാഗം പ്രദര്‍ശനം തുടരുമ്പോള്‍ വന്ന സന്തോഷവാര്‍ത്ത !
- 'കെജിഎഫ് 3' എങ്ങനെയുള്ള പടം ? ആരാധകര്‍ ചര്‍ച്ചകളില്‍
- കൊടുങ്കാറ്റായി 'കെ.ജി.എഫ് 2', പുത്തന്‍ ടീസര്‍ പുറത്ത്
- തുടര്‍ച്ചയായി 2 ദിവസങ്ങളിലും 'കെ.ജി.എഫ് 2'ന് 100 കോടി മുകളില്‍ കളക്ഷന്‍,96 കോടി നേടിക്കൊടുത്ത് ഹിന്ദി പതിപ്പ്
കെജിഎഫ് 2ന്റെ വിജയം, നന്ദി പറഞ്ഞ് യാഷ്, വീഡിയോ
റിലീസ് ചെയ്ത് ഓരോ ദിവസങ്ങള്‍ പിന്നിടുമ്പോഴും പുതിയ ഉയരങ്ങളിലേക്ക് യാത്ര തുടരുകയാണ് കെജിഎഫ് 2. വിജയത്തില്‍ എല്ലാവരോടും നന്ദി പറയുകയാണ് യാഷ്. ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞുകൊണ്ടാണ് നടന്‍ വീഡിയോ ആരംഭിച്ചത്.
ദൃഢവിശ്വാസവും അടങ്ങാത്ത സ്വപ്നവുമുള്ള കുട്ടിയുടെ കഥയായിരുന്നു അത്.സ്വപ്നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു. ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യഷ് പറഞ്ഞുവെച്ചത്.നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ലെന്ന് നടന്‍ വീഡിയോയില്‍ പറയുന്നു.
മികച്ചൊരു സിനിമാറ്റിക്ക് എക്സ്പീരിയന്‍ നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിന് സാധിച്ചു എന്ന് കരുതുന്നതായും യാഷ് പറഞ്ഞു.