1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dulquer salman's lucky bhaskar gearing up for OTT release

ദുൽഖറിന് തെളിഞ്ഞ ഭാഗ്യം, ലക്കി ഭാസ്കർ ഒടിടി റിലീസിനെത്തുന്നു... എന്ന്?, എവിടെ കാണാം?

Dulquer Salmaan - Lucky Baskhar
മലയാളത്തില്‍ കിംഗ് ഓഫ് കൊത്ത എന്ന സിനിമ പരാജയപ്പെട്ടതിന് ശേഷം ഒരു വര്‍ഷക്കാലത്തിന് ശേഷമാണ് വീണ്ടുമൊരു ദുല്‍ഖര്‍ സിനിമ റിലീസായത്. കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം കാര്യമായ വിജയങ്ങളൊന്നും ഇല്ലാതിരുന്ന ദുല്‍ഖര്‍ സിനിമയായ ലക്കി ഭാസ്‌കര്‍ മലയാളത്തില്‍ അല്ലാതിരുന്നിട്ട് ഇരു കയ്യും നീട്ടിയാണ് മലയാളി സിനിമാ പ്രേക്ഷകര്‍ സ്വീകരിച്ചത്. 
 
 ഇതോടെ തെലുങ്കില്‍ മികച്ച പ്രതികരണം ലഭിച്ച സിനിമ തമിഴ്നാട്ടിലും കേരളത്തിലും തരംഗമായി മാറി. സീതാരാമത്തില്‍  കൈയകലത്തില്‍ നഷ്ടമായ 100 കോടി കളക്ഷനും ലക്കി ഭാസ്‌കറിലൂടെ ദുല്‍ഖര്‍ തിരിച്ചുപിടിച്ചു. ഇപ്പോഴിതാ തെന്നിന്ത്യയില്‍ വലിയ വിജയമായ സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. നവംബര്‍ 18ന് നെറ്റ്ഫ്‌ളിക്‌സിലാകും സിനിമ സ്ട്രീമിംഗ് ആരംഭിക്കുക. വെങ്കി ആറ്റ്‌ലൂരി സംവിധാനം ചെയ്ത സിനിമയില്‍ മീനാക്ഷി ചൗധരിയാണ് ദുല്‍ഖറിന്റെ നായികവേഷം ചെയ്തിരിക്കുന്നത്. ജിവി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിച്ച സിനിമയില്‍ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് നിമിഷ് രവിയാണ്.
 
അടുത്ത ലേഖനം
വേസ്റ്റ്, സെക്കന്റ്ഹാന്റ്, യൂസ്ഡ്! വിവാഹ മോചനത്തിന് ശേഷം കേട്ടത് മുഴുവൻ മോശം വാക്കുകൾ: ഒടുവിൽ മനസ് തുറന്ന് സമാന്ത