നാദിയ മൊയ്തുവും എസ്തറും എത്തി, 'ദൃശ്യം 2' തെലുങ്ക് റീമേക്ക് ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (10:48 IST)

ജിത്തു ജോസഫ് തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ്. ഒറിജിനല്‍ പതിപ്പിലെ മീനയും എസ്തര്‍ അനിലും തെലുങ്ക് റീമേക്കിലും ഉണ്ട്. ഇരുവരും ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നു. നാദിയ മൊയ്തുവാണ് ആശാ ശരത് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയും സെറ്റിലെത്തി. ലൊക്കേഷനില്‍ നിന്ന് ഒരു ചിത്രം പങ്കുവെച്ച കൊണ്ട് ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നടന്‍ വെങ്കടേഷാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി ആയി എത്തുക. ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രവും നിര്‍മ്മിക്കും. ദൃശ്യം 2 തെലുങ്കിലെത്തുമ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നത് കണ്ടു തന്നെ അറിയണം. പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് തെലുങ്കിലേക്ക് എത്തുമ്പോള്‍ ജിത്തു ജോസഫ് പുതിയ സര്‍പ്രൈസുകള്‍ ഒളിപ്പിച്ചുവയ്ക്കാനും സാധ്യത കൂടുതലാണ്. ദൃശ്യം പോലെ തന്നെ ദൃശ്യം രണ്ടും കാണാനായി കാത്തിരിക്കുകയാണ് ടോളിവുഡ് പ്രേക്ഷകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :