1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anusree's viral video

Anusree: 'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല': വൈറൽ സംഭവത്തിൽ അനുശ്രീ, അഭിനന്ദന പ്രവാഹം

ഒരു ടെക്സ്റ്റൈൽസ് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അനുശ്രീ.

Anusree
മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അനുശ്രീ പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. അടുത്തിടെ നിരവധി ഉദ്ഘാടനത്തിനായി അനുശ്രീ വന്നിരുന്നു. അത്തരത്തിൽ അനുശ്രീ എത്തിയൊരു ഉദ്ഘാടനത്തിൽ നടന്നൊരു സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
 
ഒരു ടെക്സ്റ്റൈൽസ് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അനുശ്രീ. ഇവിടെ ഒരു നറുക്കെടുപ്പും നടന്നു. നറുക്കെടുപ്പ് നടക്കുന്നതിനിടെ തന്റെ നമ്പറാണെന്ന് കരുതിയ ഒരു മധ്യവയസ്കൻ വേദിയിൽ വരുന്നുണ്ട്. എന്നാൽ വേദിയിൽ എത്തിയപ്പോഴേക്കും തനിക്കല്ല 10000 രൂപയുടെ സമ്മാനം കിട്ടിയതെന്ന് മനസിലായ അദ്ദേഹം വേദി വിട്ട് പോകുന്നുണ്ട്.
 
അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വീഡിയോയിൽ കാണാം. ഉ​ദ്ഘാടനമെല്ലാം കഴിഞ്ഞ ശേഷം ആ മധ്യവയസ്കന് അനുശ്രീ പണം നൽകുന്നുമുണ്ട്. ഒപ്പം കടയുടമയും. "ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെ"ന്നും അനുശ്രീ പറയുന്നുണ്ട്.
 
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുശ്രീയെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്. "അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓർത്തു കാണും, മനുഷ്യനായിട്ട് കാരൃമില്ല മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരിലും ഈ ഒരു അംശം ഉണ്ടാവണം", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.  
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
Vedan: 'ചുംബിച്ചോട്ടെ?' എന്ന് ചോദിച്ചു, ശേഷം ബലാത്സംഗം ചെയ്തു: വേടനെതിരെ യുവതിയുടെ പരാതി