1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. തൊഴില്‍ വാര്‍ത്ത

സൌജന്യ പരിശീനം

സൌജന്യ പരിശീനം പരീക്ഷ പട്ടികജാതി
പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ തിരുവനന്തപുരത്തുള്ള പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍ററില്‍ ബ്ലോക്ക്‌ ഡവലപ്മെന്‍റ് ഓഫീസര്‍/ജൂനിയര്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍/പഞ്ചായത്ത്‌ സെക്രട്ടറി പരീക്ഷകള്‍ക്ക്‌ സൗജന്യ പരിശീലനം നല്‍കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഒരുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പന്നോക്ക/ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ പ്രതിമാസ സ്റ്റൈപന്‍റിന്‌ അര്‍ഹതയുണ്ട്‌.

അപേക്ഷകള്‍ ആറ്‌ മാസത്തിനകമുള്ള ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ്‌ ഉദ്യോഗസ്ഥന്‍ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 31നകം തിരുവനന്തപുരം ആയൂര്‍വേദ കോളേജിന്‌ സമീപം കുന്നുപുറം - വഞ്ചിയൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍റര്‍ പ്രിന്‍സിപ്പലിന്‌ മുന്നില്‍ ഹാജരാകണം.