1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. തൊഴില്‍ വാര്‍ത്ത

എ ലെവല്‍ : തീയതി നീട്ടി

എ ലെവല്‍ അപേക്ഷ തീയതി
സംസ്ഥാന സാക്ഷരതാമിഷന്‍ ത്മതോറിറ്റി നടത്തുന്ന പത്താംതരം തുല്യത എ ലെവല്‍ കോഴ്സിന്
അപേക്ഷിക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 16 വരെ നീട്ടിയതായി സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ അറിയിച്ചു.

അപേക്ഷാ ഫോറവും പ്രോസ്പെക്ടസും അതാത് ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുകളിലും തുടര്‍ വിദ്യാകേന്ദ്രങ്ങളിലും സംസ്ഥാന ഓഫീസിലും ലഭിക്കും. ഏഴാം ക്ളാസ് പാസായ 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും പത്താംതരം തുല്യത എ ലെവല്‍ കോഴ്സില്‍ ചേര്‍ന്ന് പത്താം ക്ളാസ് പാസാകാം.

100 രൂപയാണ് അപേക്ഷാഫോറത്തിന്‍റെ വില. ഒരു പഠിതാവിന് 2000 രൂപയാണ് മൊത്തം ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ കോഴ്സ് ഫീസായ 1200 രൂപ സാക്ഷരതാമിഷന്‍ ഡയറക്ടറുടെ പേരില്‍ ഡി.ഡി ആയി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ബാക്കി തുകയായ 800 രൂപ (പരീക്ഷാ ഫീസ്) പരീക്ഷക്ക് മൂന്ന് മാസം മുമ്പ് പരീക്ഷാഭവന്‍ സെക്രട്ടറിയുടെ പേരില്‍ ഡി.ഡി ആയി അടയ്ക്കേണ്ടതാണ്.