രാജ്യത്ത് നെറ്റ് ന്യൂട്രാലിറ്റി നിലവിൽ വരുന്നു

Sumeesh| Last Modified വെള്ളി, 13 ജൂലൈ 2018 (19:39 IST)
ഡൽഹി: രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങളുടെ ഉള്ളടക്കവും വേഗതയും ഏകീകരിക്കുന്ന നെറ്റ് ന്യൂട്രാലിറ്റി നടപ്പിലാക്കാൻ ടെലികോം മന്ത്രലായത്തിന്റെ തിരൂമാനം. എല്ലാവരിലും ഒരേ രീതിയിൽ ഇന്റർനെറ്റ് സേവനങ്ങൾ നടപ്പിലാക്കുക എന്നതാണ് നെറ്റ് ന്യൂട്രാലിറ്റിയിലൂടെ ലക്ഷ്യമിടുന്നത്.

ടെലികോം സെക്രട്ടറി
അരുണ സുന്ദരരാജന്‍റെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. നെറ്റ് ന്യൂട്രാലിറ്റി നിലവിൽ വരുന്നതോടെ എല്ലാ കമ്പനികൾക്കും ഒരേ തരത്തിലുള്ള ഇന്റർനെറ്റ് സേവനങ്ങൾ മാത്രമേ നൽകാനാകൂ.

എല്ലാവർക്കും ഒരേ ഉള്ളടക്കവും വേഗതയും മാത്രമേ ഉപഭോക്താക്കളിൽ എത്തിക്കാനാകു. ഇത് ലംഘിക്കുന്നവർ വലിയ തുക പിഴയായി നൽകേണ്ടി വരും. ഇതോടെ രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും ഇന്റർനെറ്റിന്റെ വേഗത ഏകീകരിക്കപ്പെടും എന്നാണ് കണക്കാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :