ചൈനയിലെ വ്യവസായ പാർക്കിൽ സ്ഫോടനം: 19 മരണം

Sumeesh| Last Modified വെള്ളി, 13 ജൂലൈ 2018 (17:50 IST)
ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ വ്യവസായ പാർക്കിലുണ്ടായ പൊട്ടിത്തെറിയിൽ 19 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

യിബിൻ
യെങ്ദ ടെക്കനോളജിയുടെ ഉടമസ്ഥതയിലുള്ള വ്യാവസായിക പാർക്കിലാണ് പൊട്ടിത്തെറിയുണ്ടായത്. ഭക്ഷ്യവസ്തുക്കളിലും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളിലും ചേർക്കുന്ന റാസപഥർത്ഥങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയാണിത്.

സ്ഫോടനത്തിന്റെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. വ്യാഴഴ്ച അർധ രാത്രിയോടെയുണ്ടായ പൊട്ടിത്തെറിയിൽ തീ നിയന്ത്രണ വിധേയമാക്കാനായത് വെള്ളിയാഴ്ച പകലോടെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :