ബജാജ് സൂപ്പർബൈക്ക് ഡോമിനറിന്റെ വിലകൂട്ടി

Sumeesh| Last Modified വെള്ളി, 13 ജൂലൈ 2018 (20:09 IST)
ബജാജിന്റെ ഏറ്റവും ശ്രദ്ധേയമായ മോഡലായ ഡോമിനർ 400ന്റെ കമ്പനി വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ നാലുമാസത്തിനിടെ ഇത് നാലാം തവണയണ് കമ്പനി വാഹനത്തിന്റെ വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചിലും പിന്നീട് മെയിലും കമ്പനി വാഹനത്തിന്റെ വില വർധിപ്പിച്ചിരുന്നു.

1802 രൂപയാണ് ഡൊമിനർ 400ന്റെ ബേസിക് മോഡലിന് വർധിപ്പിച്ചിരിക്കുന്ന വില. 1,48,043 രൂപയാണ് ഇപ്പോൾ ഈ മോഡലിന്റെ ഡൽഹി എക്സ് ഷൊറൂം വില. 1932 രൂപയാണ് എ ബി എസ് സംവിധാനമുള്ള ഡോമിനർ 400ന് വില വർധിപ്പിച്ചിരിക്കുന്നത്.
1,62,074 രൂപയാണ് എബി എസ് മോഡലിന്റെ ഡൽഹിയിലെ എക്സ് ഷോറൂം വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :