കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പെട്രോളൊഴിച്ച് തീ കൊളുത്തി

Sumeesh| Last Modified വെള്ളി, 13 ജൂലൈ 2018 (16:46 IST)
കോഴിക്കോട്: പുതുപ്പാടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമുടമയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി. മലബാർ ഫിനാൻസ് ഉടമയായ ഇടവക്കുന്നേൽ സജി കുരുവിളയേയാണ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പേടുത്താൻ ശ്രമിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് അക്രമം എന്നാണ് പ്രാഥമിക നിഗമനം.

കണ്ണിൽ മുളകുപൊടി വിതറിയ ശേഷം ഇയാളുടെ ദേഹത്ത് പെട്രോളൊഴിച്ച് തി കൊളുത്തുകയായിരുന്നു. ദേഹത്ത് തീ പടർന്നതോടെ ഇയാൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. ഗൂരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ കോഴിക്കൊട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :